Monday, 20 April 2020

KOVID 19 / Korona Virs / കൊറോണ വൈറസ്



KOVID 19  /   Korona Virs /  കൊറോണ വൈറസ് 



Cross-sectional model of a coronavirus
മനുഷ്യരും പക്ഷികളും  ഉൾപ്പെടെ യുള്ള സസ്തനികളിൽ രോഗമുണ്ടാ ക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് കോറോണ വൈറസ് റിപ്പോര്‍ട്ട് ചെ യ്തത്. പടര്‍ന്നു പിടിച്ച ന്യൂമോണി യക്ക് കാരണം കൊറോണ വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരികരിക്കുകയായിരുന്നു. 2012 ല്‍ സൗദിയിലാണ് ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്.എന്നാൽ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ൽ ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിരുന്നു.

         Churu Korona Virus News - korona virus: कोरोना को लेकर ...           Coronavirus (COVID-19) outbreak 2020 


                                                   ലക്ഷണങ്ങള്‍:

തലവേദന, ചുമ, പനി, തുമ്മല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ശ്വാസതടസ്സം, ഛര്‍ദ്ദി, ശരീരവേദന എന്നിവ കൂടുതല്‍ അപകടകരമായ കൊറോണ വൈറസുകളുമായി ബന്ധപ്പെട്ടിരിക്കുന്ന രോഗലക്ഷണങ്ങളായി പറയപ്പെടുന്നു. ഇവ പിന്നീട് ഗുരുതരമായ ശ്വാസകോശ പ്രശനങ്ങള്‍ക്ക് വരെ കാരണമായേക്കാം. 

                          കൊറോണ കേരളത്തിലും, എന്താണ് കൊറോണ ...
                                               മുന്‍കരുതലുകള്‍:

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക, പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക, ശ്വസന പ്രശ്‌നങ്ങള്‍ മൂലം ബുദ്ധി മുട്ടുന്നവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക, കൈകാലുകള്‍ കൃത്യമായ ഇടവേളകളില്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, മത്സ്യ-മാംസങ്ങള്‍ നല്ലതുപോലെ വേവിച്ച് മാത്രം കഴിക്കുക, എന്നിവയെല്ലാമാണ് രോഗബാധയില്‍ നിന്നും രക്ഷനേടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.കൊറോണ വൈറസ് ഒരു പരിധി വരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. 3 ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കുന്നത്.                           N95 and N99 Face Masks Protect You From Pollution, But Coronavirus ...             China Ce/FDA Anti Corona Virus Ffp1/2/3 Ear-Loop/Tie up Disposable ... 
                    
                              രോഗ വ്യാപനം:

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരുടെ ശരീരത്തിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ  കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
                            Corona confusion: How to make sense of the numbers and terminology ...